മന്ത്രി മുഹമ്മദ് റിയാസ്‌
മന്ത്രി മുഹമ്മദ് റിയാസ്‌

വണ്‍വേ തെറ്റിച്ച് മന്ത്രി റിയാസിന്റെ വാഹനം; എതിരെ ബസ്, ഗതാഗത കുരുക്ക്

വണ്‍വേ തെറ്റിച്ചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി

കോഴിക്കോട്: വണ്‍വേ തെറ്റിച്ചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി. മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വാഹനമാണ് വണ്‍വേ തെറ്റിച്ചത്. വൈകിട്ട് നാലരയോടെ കല്ലാച്ചി പഴയ മാര്‍ക്കറ്റ് റോഡിലാണ് സംഭവം.

മന്ത്രിയുടെ വാഹനം വളയം ഭാഗത്തുനിന്നാണ് ട്രാഫിക് സംവിധാനം തെറ്റിച്ച് വന്നത്. വളയത്ത് സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു അദ്ദേഹം. അവിടെനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പൊലീസ് അകമ്പടി ഇല്ലാതെയായിരുന്നു മന്ത്രിയുടെ വരവ്. എതിരെ വന്ന വാഹനങ്ങള്‍ക്ക് മുന്നോട്ടു പോകാനാകാതെ വന്നതോടെ സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. 

രണ്ടു വാഹനങ്ങള്‍ക്ക് കഷ്ടിച്ച് കടന്നുപോകാന്‍ കഴിയുന്ന റോഡില്‍, എതിരെ ബസ് വന്നതോടെ മന്ത്രിയുടെ വാഹനം കുടുങ്ങി. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് മന്ത്രിയുടെ വാഹനത്തിന് മുന്നോട്ടു പോകാന്‍ സൗകര്യമൊരുക്കിയത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com