ബ്രഹ്മപുരം തീയണയ്ക്കല്‍: ചെലവായത് 1.14 കോടി രൂപ

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ അണക്കുന്നതിന് ചെലവായത് 1.14 കോടി രൂപ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ അണക്കുന്നതിന് ചെലവായത് 1.14 കോടി രൂപ. കൊച്ചി കോര്‍പ്പറേഷന് 90 ലക്ഷം രൂപ ചെലവായപ്പോള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍െപ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 24 ലക്ഷം രൂപയും ചെലവായി. എറണാകുളം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ പുറത്തുവന്നത്.

മാര്‍ച്ച് രണ്ടിനായിരുന്ന് മാലിന്യ ശേഖരണ പ്ലാന്റില്‍ തീപിടിച്ചത്. 110 ഏക്കറോളമുള്ള പ്ലാന്റിന്റെ മിക്കവാറും ഭാഗങ്ങളിലും തീ ആളിപ്പടര്‍ന്നു. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കായിരുന്നു തീ പിടിച്ചത്. അഗ്‌നിരക്ഷാസേന, പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് ഉള്‍പ്പെടെയുള്ളവര്‍ 12 ദിവസത്തോളമെടുത്തായിരുന്നു തീ നിയന്ത്രണ വിധേയമാക്കിയത്.

മണ്ണുമാന്തി യന്ത്രങ്ങള്‍, ഫ്‌ലോട്ടിങ് മെഷീനുകള്‍, മോട്ടോര്‍ പമ്പുകള്‍ തുടങ്ങിയവ സ്ഥലത്ത് എത്തിക്കുന്നതിനും ഇവ പ്രവര്‍ത്തിക്കുന്നതിനുമുള്ള ഇന്ധന ചെലവുകള്‍, ഓപറേറ്റര്‍മാര്‍ക്കുള്ള കൂലി, മണ്ണ് പരിശോധന, രാത്രികാലങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ലൈറ്റുകള്‍, താല്‍ക്കാലിക വിശ്രമ കേന്ദ്രങ്ങളുടെ നിര്‍മാണം, ബയോ ടോയ്ലറ്റുകള്‍, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ വഹിച്ചത് കോര്‍പറേഷനായിരുന്നു. ഇതിനായി 90 ലക്ഷം രൂപയാണ് ചെലവായത്. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ദുരന്തനിവാരണ വിഭാഗത്തിന് കോര്‍പ്പറേഷന്‍ കത്ത് നല്‍കിയിട്ടുണ്ട്.

ജില്ല ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി പ്രോഗ്രാം മാനേജര്‍ 11 ലക്ഷം രൂപയുടെയും ജില്ല മെഡിക്കല്‍ ഓഫിസര്‍ 13 ലക്ഷം രൂപയുടെയും ബില്ലുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അഗ്‌നിരക്ഷ ദൗത്യത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി കാക്കനാട് തയാറാക്കിയ മെഡിക്കല്‍ ക്യാമ്പിലേക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഡോക്ടര്‍മാരുടെ താമസ സൗകര്യം ഒരുക്കുന്നതിനുമാണ് 11 ലക്ഷം രൂപ ചെലവഴിച്ചത്. ഇതിനു പുറമേ മറ്റ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി 13 ലക്ഷം രൂപ ചെലവഴിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com