കോടതിയില്‍ നേരിട്ടെത്തി; സ്വപ്‌ന സുരേഷിന് എതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കി എം വി ഗോവിന്ദന്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു
എം വി ഗോവിന്ദന്‍ കോടതിയില്‍ എത്തുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
എം വി ഗോവിന്ദന്‍ കോടതിയില്‍ എത്തുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് എത്തിയാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നടത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറിയാല്‍ 30 കോടി നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്ന സ്വപ്‌നയുടെ ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തലിന് എതിരെയാണ് ക്രിമിനല്‍ മാനനഷ്ടക്കേസ്.

നേരത്തെ, സ്വപ്‌നയുടെ ആരോപണത്തിന് എതിരെ സിപിഎം തളിപ്പറമ്പ് ഏര്യാ സെക്രട്ടറി കെ സന്തോഷ് നല്‍കിയ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈാക്കോടതി ആറു മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത്. 

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ തീര്‍ത്തുകളയുമെന്ന് എംവി ഗോവിന്ദന്‍ ഭീഷണിപ്പെടുത്തിയെന്നും 30 കോടി വാഗ്ദാനം ചെയ്തു എന്നുമായിരുന്നു സ്വപ്‌ന ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞത്. ഇതിന് പിന്നാലെ, മാനനഷ്ടക്കേസ് നല്‍കുമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കുകയും സ്വപ്‌നയ്ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com