കറിവേപ്പില പറിക്കാൻ പോകുന്നതിനിടെ 25 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിൽ വീണു, അമ്മൂമ്മയ്ക്കും കുഞ്ഞിനും അത്ഭുത രക്ഷപ്പെടൽ

കറിവേപ്പില പറിക്കാൻ പോകുന്നതിനിടെ ഉപയോ​ഗശൂന്യമായി കിടന്ന സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു
രക്ഷാപ്രവർത്തനം നടത്തുന്ന ഫയർ ഫോഴ്സ്/ ടെലിവിഷൻ ദൃശ്യം
രക്ഷാപ്രവർത്തനം നടത്തുന്ന ഫയർ ഫോഴ്സ്/ ടെലിവിഷൻ ദൃശ്യം

തൃശൂർ; 25 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിൽ വീണ രണ്ടു വയസ്സുകാരിയെയും അമ്മൂമ്മയേയും അഗ്നിരക്ഷാസേന രക്ഷിച്ചു. ഒല്ലൂർ കമ്പനിപ്പടി ഫാത്തിമ നഗറിലെ 62 വയസ്സുകാരി റീനയും മകളുടെ കുട്ടി കെസിയയുമാണ് അപകടത്തിൽപ്പെട്ടത്. കറിവേപ്പില പറിക്കാൻ പോകുന്നതിനിടെ ഉപയോ​ഗശൂന്യമായി കിടന്ന സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു. 

ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഇവരുടെ വീടിനു പിന്നിലെ അയൽവാസിയുടെ പറമ്പിലെ ടാങ്കിലാണ് ഇരുവരും വീണത്. ടാങ്കിന്റെ പഴകിദ്രവിച്ച സ്ലാബിൽ ചവിട്ടിയതോടെ സ്ലാബ് തകർന്ന് ഇരുവരും വീഴുകയായിരുന്നു. നിലവിളി കേട്ട് ഓടിവന്ന വീട്ടുകാരും സമീപത്തുള്ളവരും രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വിവരമറിഞ്ഞ് ഉടനെ തൃശ്ശൂരിൽനിന്ന്‌ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനയെത്തി. മുപ്പതടിയോളം വരുന്ന കോണിയുമായി ടാങ്കിലിറങ്ങിയ സംഘം ആദ്യം കുഞ്ഞിനെയാണ് പുറത്തെത്തിച്ചത്. കുഞ്ഞിന് കാര്യമായി പരിക്കില്ലായിരുന്നു. റീനയുടെ കാലിനും ഇടുപ്പിനും പരിക്കേറ്റു. ഒരു മണിക്കൂർ നേരത്തെ പ്രയത്നത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിക്കാനായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com