കടമെടുക്കാന്‍ നില്‍ക്കണ്ട കെണിയാണ്!; ലോണ്‍ ആപ്പുകളെ സൂക്ഷിക്കണം, കേരള പൊലീസിന്റെ മുന്നറിയിപ്പ് 

ഇന്‍സ്റ്റന്റ് ലോണ്‍ എന്ന് വാഗ്ദാനം നല്‍കി സമീപിക്കുന്ന ലോണ്‍ ആപ്പുകളെ സൂക്ഷിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്
ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കാണിച്ച് കേരള പൊലീസ് പങ്കുവെച്ച ചിത്രം
ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കാണിച്ച് കേരള പൊലീസ് പങ്കുവെച്ച ചിത്രം

തിരുവനന്തപുരം:  ഇന്‍സ്റ്റന്റ് ലോണ്‍ എന്ന് വാഗ്ദാനം നല്‍കി സമീപിക്കുന്ന ലോണ്‍ ആപ്പുകളെ സൂക്ഷിക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഭീമമായ പലിശ നല്‍കേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങള്‍ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പാണ് നടക്കുന്നത്. ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ആകണമെങ്കില്‍ മൊബൈല്‍ ഫോണ്‍ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള ആക്‌സസ്സ് അവര്‍ക്ക് നല്‍കേണ്ടി വരും. ഫോണിലെ ഡേറ്റ കൈവശപ്പെടുത്തുന്ന ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്: 

ദയവായി ഇതൊന്നു ശ്രദ്ധിക്കണേ 
' ഇന്‍സ്റ്റന്റ് ലോണ്‍ ' എന്നാവും  വാഗ്ദാനം.  അതിനായി നമ്മള്‍ ചെയ്യേണ്ടതോ,  ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച്  ഇന്‍സ്റ്റാള്‍ ചെയ്യുക 
സൂക്ഷിക്കണം. ഭീമമായ പലിശ നല്‍കേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങള്‍ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പ് ആണിത്. ആപ്പ് ഇന്‍സ്റ്റാള്‍ ആകണമെങ്കില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്‌സസ്സ് അവര്‍ക്ക് നല്‍കേണ്ടി വരും. അതായത് നമ്മുടെ ഫോണ്‍ കൈകാര്യം ചെയ്യാന്‍ നമ്മള്‍ അവര്‍ക്ക് പൂര്‍ണ്ണസമ്മതം നല്‍കുന്നു.  ഇത്തരത്തില്‍ നമ്മുടെ ഫോണിലെ ഡാറ്റ കൈവശപ്പെടുത്തുന്ന തട്ടിപ്പുകാര്‍ പല രീതിയിലും നമ്മളെ ചൂഷണം ചെയ്യും എന്നത് ഓര്‍ക്കുക. ദയവായി ഇതിനെതിരെ ജാഗ്രത പാലിക്കുക. 
ഈ വിവരം മറ്റുള്ളവരിലേക്കെത്തിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com