രാത്രിയായിട്ടും നീറ്റ് പരീക്ഷ കഴിഞ്ഞില്ല; സ്‌കൂളിന് മുന്നില്‍ പ്രതിഷേധവുമായി രക്ഷിതാക്കള്‍

രണ്ടു മണിക്ക് ആരംഭിച്ച് 5:20 ന് അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു പരീക്ഷയുടെ ഷെഡ്യൂള്‍.
സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളുടെ പ്രതിഷേധം
സ്‌കൂളിന് മുന്നില്‍ രക്ഷിതാക്കളുടെ പ്രതിഷേധം

കോഴിക്കോട്: നീറ്റ് പരീക്ഷ വൈകുന്നതിനെ തുടര്‍ന്ന് പ്രതിഷേധവുമായി രക്ഷിതാക്കള്‍. കോഴിക്കോട് ഈങ്ങാപ്പുഴയിലെ സ്‌കൂളിന് മുന്നിലാണ് രക്ഷിതാക്കളുടെ പ്രതിഷേധം. വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ നല്‍കിയത് ഒരു മണിക്കൂറിലധികം കഴിഞ്ഞാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു, വൈകീട്ട് 5: 20 ന് അവസാനിപ്പിക്കേണ്ട പരീക്ഷ  7 മണിയായിട്ടും കഴിഞ്ഞില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ഈങ്ങാപ്പുഴ മാര്‍ബസോലിയസ്  സ്‌കൂളില്‍ 450ലധികം കുട്ടികളാണ് പരീക്ഷയെഴുതാന്‍ എത്തിയത്. അതില്‍ ഒരു ഹാളിലെ പരീക്ഷയാണ് നീളുന്നത്. സമയത്ത് ചോദ്യപേപ്പര്‍ എത്താന്‍ വൈകിയാതാണ് പരീക്ഷ നീളാന്‍ കാരണമായതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

രണ്ടു മണിക്ക് ആരംഭിച്ച് 5:20 ന് അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു പരീക്ഷയുടെ ഷെഡ്യൂള്‍. പരീക്ഷയെഴുതാനായി പതിനൊന്ന് മണിക്ക് കയറിയതാണ് വിദ്യാര്‍ഥികളെന്നും രക്ഷിതാക്കള്‍ പറയുന്നു. ഗേറ്റ് ഉപരോധിച്ചാണ് രക്ഷിതാക്കളുടെ പ്രതിഷേധം. പ്രതിഷധത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com