വന്ദനയുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ; 'ലോക ദുരന്തം', വീണ ജോർജിന് സോഷ്യൽ മീഡിയയിൽ പരിഹാസം

വന്ദന ദാസിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ 'പരിചയക്കുറവ്' പരാമർശം വിവാദമായിരിക്കെയാണ് മന്ത്രിയുടെ നടപടി
ആരോ​ഗ്യമന്ത്രി വന്ദനയുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കിയപ്പോൾ/ സ്ക്രീൻഷോട്ട്, വീണ ജോർജ്/ ഫെയ്സ്ബുക്ക്
ആരോ​ഗ്യമന്ത്രി വന്ദനയുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കിയപ്പോൾ/ സ്ക്രീൻഷോട്ട്, വീണ ജോർജ്/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം; കൊല്ലപ്പെട്ട ഡോക്ടർ വന്ദ​ന ദാസിന്റെ ചിത്രം ഫെയ്സ്ബുക്ക് പ്രൊഫൈൽ ഫോട്ടോയാക്കി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. വന്ദന ദാസിന്റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ 'പരിചയക്കുറവ്' പരാമർശം വിവാദമായിരിക്കെയാണ് മന്ത്രിയുടെ നടപടി. പ്രൊഫൈൽ പിക്ചറിനു താഴെ നിരവധി പേരാണ് ആരോ​ഗ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. 

പ്രൊഫൈൽ ഫോട്ടോ ഇട്ടാൽ ജനങ്ങൾ എല്ലാം മറക്കും എന്ന് ഒരു വിചാരം ഉണ്ടെകിൽ അത് തെറ്റാണെന്നായിരുന്നു ഒരാളുടെ കമന്റ്. 
അടിയും പിടിയും ഒരു കോഴ്സ് ആയിട്ട് ഇനി എല്ലാ ഡോക്ടർസും പഠിക്കണമായിരിക്കും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ആരോ​ഗ്യമന്ത്രിയായിരിക്കാൻ യോ​ഗ്യയല്ലെന്നും രാജിവച്ച് പുറത്തുപോകണം എന്നു പറഞ്ഞുകൊണ്ടും നിരവധി കമന്റുകളാണ് വരുന്നത്. മാത്രമല്ല കെകെ ശൈലജയെ പ്രകീർത്തിച്ചുകൊണ്ടും കമന്റുകളുണ്ട്. വീണ ജോർജ് മാറി ശൈലജ എത്തണം എന്നാണ് കുറിക്കുന്നത്. 

വന്ദന ഹൗസ് സർജൻ ആണെന്നും പെട്ടെന്ന് ആക്രമണമുണ്ടായപ്പോൾ ഭയന്നുവെന്നുമാണ് അവിടത്തെ ഡോക്ടർമാർ അറിയിച്ചത് എന്നായിരുന്നു വീണ ജോർജ് പറഞ്ഞത്. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാരും പ്രതിപക്ഷ നേതാവ് വിഡി സതീശനുമടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നാണ് വിഡി സതീശൻ പറഞ്ഞത്. ഇതോടെ വിശദീകരണവുമായി വീണാ ജോർജ് രം​ഗത്തെത്തിയിരുന്നു. വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണ്.  അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം. ഒരു ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസ്സാണ് ഇവിടെ വെളിവാകുന്നത് മന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com