മുഖംമൂടി ധരിച്ചെത്തി, ബാലരാമപുരത്ത് വയോധികയുടെ കാല്‍ തല്ലിയൊടിച്ചത് മരുമകള്‍;  കസ്റ്റഡിയില്‍

വാസന്തിയുടെ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സുകന്യയെ പിടികൂടിയത്.
മര്‍ദനത്തില്‍ പരിക്കേറ്റ വയോധിക
മര്‍ദനത്തില്‍ പരിക്കേറ്റ വയോധിക

തിരുവനന്തപുരം: പാല്‍ സൊസൈറ്റിയിലേക്ക് പാലുമായി പോയ കര്‍ഷക ആറാലുംമൂട് സ്വദേശി വാസന്തിയുടെ കാല്‍ തല്ലിയൊടിച്ചത് മരുമകള്‍ സുകന്യയെന്ന് പൊലിസ്. സംഭവവുമായി ബന്ധപ്പട്ട് സുകന്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖംമൂടി ധരിച്ചെത്തിയാണ് സുകന്യ വാസന്തിയെ ആക്രമിച്ചത്. വാസന്തിയുടെ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സുകന്യയെ പിടികൂടിയത്.

കമ്പിപ്പാര കൊണ്ട് അടിയേറ്റ് കാല്‍പ്പൊട്ടിയ 65കാരിയായ വാസന്തിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ആറാലുംമൂട് റെയില്‍വേ ക്രോസിനു സമീപത്തുവച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടിരുന്നില്ല. നിലവിളി കേട്ട് ഉണര്‍ന്ന സമീപവാസികള്‍ കറുത്തവേഷം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍  പരിശോധിച്ചിരുന്നു. ഇവര്‍ ഒറ്റയ്ക്ക് നടന്നുപോകുന്ന വിവരം അറിയാവുന്ന ആരോ ആണ് ആക്രമണം നടത്തിയതെന്നായിരുന്നു തുടക്കത്തിലേ പൊലീസിന്റെ നിഗമനം. ബാലരാമപുരം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകയ്ക്കുള്ള അവാര്‍ഡ് നല്‍കി ഇവരെ ആദരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com