ഓടുന്ന കാറില്‍ 13 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി; അസമില്‍ നാലുപേര്‍ അറസ്റ്റില്‍

നാലുപ്രതികളെയും അറസ്റ്റ് ചെയ്തു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗുവഹാത്തി: ഓടുന്ന കാറില്‍ വച്ച് പതിമൂന്ന്  വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവമെന്ന്  പൊലീസ് പറുഞ്ഞു. അസമിലെ കൊക്രജാര്‍ ജില്ലയില്‍ വച്ചായിരുന്നു സംഭവം.

ദേശീയപാതയില്‍ വച്ച് നാലുയുവാക്കള്‍ ബലമായി കുട്ടിയെ കാറിലേക്ക് വലിച്ചുകയറ്റിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നാലുപ്രതികളെയും അറസ്റ്റ് ചെയ്തു. 

പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com