എസ്എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിക്ക് ആശ്വാസം ; വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു 

എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി
വെള്ളാപ്പള്ളി നടേശന്‍/ഫയല്‍ ചിത്രം
വെള്ളാപ്പള്ളി നടേശന്‍/ഫയല്‍ ചിത്രം

ന്യൂഡൽഹി:എസ്എന്‍ കോളജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ വെള്ളാപ്പള്ളി നടേശന് ആശ്വാസം. കേസിലെ വിചാരണ തുടരാമെന്നുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്. എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.

കേസില്‍ തുടരന്വേഷണം നടത്താനുള്ള കൊല്ലം സിജെഎം കോടതി ഉത്തരവ്, ഹൈക്കോടതി റദ്ദു ചെയ്യുകയും, വെള്ളാപ്പള്ളി വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തു. കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യവും ഹൈക്കോടതി തള്ളി. ഇതിനെതിരെയാണ് വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്.

1998-99-ല്‍ കൊല്ലം എസ്.എന്‍ കോളജ് സുവര്‍ണ ജൂബിലി ആഘോഷ ഭാഗമായി പൊതുജനങ്ങളില്‍ പിരിച്ച പണത്തില്‍ നിന്നും 55 ലക്ഷം രൂപ എസ് എന്‍. ട്രസ്റ്റിലേക്ക് വെള്ളാപ്പള്ളി നടേശന്‍ മാറ്റിയെന്നാണ് കേസ്. ഒരു കോടി രൂപ പിരിച്ചെടുത്തതിൽ 55ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എൻ ട്രസ്റ്റിലേക്ക് മാറ്റിയതിനെതിരെ അന്നത്തെ എസ് എൻഡി പി കൊല്ലം ജില്ല വൈസ് പ്രസിഡന്‍റും, ട്രസ്റ്റിന്‍റെ ബോർഡ് അംഗവുമായ സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com