സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: സമാപന സമ്മേളനം നാളെ, വാഗ്ദാനങ്ങള്‍ പാലിച്ചോ?,പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ പ്രകാശനം

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടികളുടെ സമാപനം ശനിയാഴ്ച
പിണറായി വിജയന്‍/ഫയല്‍
പിണറായി വിജയന്‍/ഫയല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടികളുടെ സമാപനം ശനിയാഴ്ച. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകീട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പു വേളയില്‍ ജനങ്ങള്‍ക്കു മുന്‍പാകെ നല്‍കിയ വാഗ്ദാനങ്ങള്‍ എത്ര മാത്രം പ്രാവര്‍ത്തികമാക്കിയെന്നു വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

2023 ഏപ്രില്‍ ഒന്നിന് എറണാകുളത്ത് ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് മെയ് 20ന് സമാപനമാകുന്നത്. വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും 'എന്റെ കേരളം' എന്ന പേരില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ 'എന്റെ കേരളം' മേയ് 27 വരെ കനകക്കുന്നില്‍ നടക്കും.

സമാപന സമ്മേളനത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കാനം രാജേന്ദ്രന്‍, ജോസ് കെ. മാണി, ഇ പി  ജയരാജന്‍, പി സി ചാക്കോ, കെ കൃഷ്ണന്‍കുട്ടി, എം വി ശ്രേയാംസ്‌കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, കെ ബി ഗണേഷ്‌കുമാര്‍, ബിനോയ് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, അഡിഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com