പെൺകുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തി, കാസർകോട് സ്വദേശി അറസ്റ്റിൽ

പെൺകുട്ടിയുടെ സമൂഹമാധ്യമങ്ങളിൽ നിന്നാണ് ചിത്രങ്ങൾ കിട്ടിയതെന്ന് നിഗമനം
സല്‍മാന്‍
സല്‍മാന്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയ യുവാവ് അറസ്റ്റില്‍. കാസര്‍കോട് ചട്ടഞ്ചാല്‍ സ്വദേശി സല്‍മാന്‍ പാരിസാണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഒക്ടോബറിൽ സമൂഹ മാധ്യമം വഴി പ്രായപൂർത്തയാകാത്ത പെൺകുട്ടിക്ക് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് കേസ്. സമൂഹ മാധ്യമങ്ങളില്‍ നിന്നാണ് ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ലഭിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

വിദേശത്തായിരുന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടിച്ചത്. പ്രതിയെ ചോദ്യം ചെയ്‌തു വരികയാണെന്നും ഇയാളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com