2,000 രൂപ നോട്ട് സ്വീകരിക്കരുതെന്ന് എടിഒയുടെ നിര്‍ദേശം; തിരുത്തി കെഎസ്ആര്‍ടിസി

2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചതിനാല്‍ ഇന്നുമുതല്‍ സ്വീകരിക്കരുതെന്ന കെഎസ്ആര്‍ടിസി എടിഒയുടെ നിര്‍ദേശം വിവാദത്തില്‍
പൊന്‍കുന്നം എടിഒയുടെ നോട്ടീസ്
പൊന്‍കുന്നം എടിഒയുടെ നോട്ടീസ്


തിരുവനന്തപുരം: 2000 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചതിനാല്‍ ഇന്നുമുതല്‍ സ്വീകരിക്കരുതെന്ന കെഎസ്ആര്‍ടിസി എടിഒയുടെ നിര്‍ദേശം വിവാദത്തില്‍. പൊന്‍കുന്നം എടിഒയാണ് 21-ാംതീയതി ഉച്ചയ്ക്ക് ശേഷം യാത്രക്കാരില്‍ നിന്ന് 2,000 രൂപ നോട്ട് വാങ്ങരുതെന്ന് നിര്‍ദേശം നല്‍കിയത്. വിഷയം ചര്‍ച്ചയായതിന് പിന്നാലെ, ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി സിഎംഡി വാര്‍ത്താ കുറിപ്പിറക്കി. 

22-ാം തീയതി മുതല്‍ കളക്ഷനില്‍ 2,000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന് ബാങ്കില്‍ നിന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ 21-ാം തീയതി (ഇന്ന്) പന്ത്രണ്ട് മണിക്ക് ശേഷം നോട്ട് സ്വീകരിക്കരുത് എന്നുമാണ് എടിഒയുടെ നിര്‍ദേശം വന്നത്. 

പിന്നാലെ ഇത് തിരുത്തി സിഎംഡി വാര്‍ത്താ കുറിപ്പിറക്കി. രാജ്യത്ത് ആര്‍ബിഐ പിന്‍വലിച്ച 2000 രൂപയുടെ നോട്ടുകള്‍ നിലവില്‍ സാധാരണ പോലെ റിസര്‍വ്ബാങ്ക് നിര്‍ദ്ദേശം നല്‍കിയ തീയതി വരെ കെഎസ്ആര്‍ടിസി ബസ്സുകളില്‍  സ്വീകരിക്കും. ഇതിന് എല്ലാ യൂണിറ്റുകള്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ടിക്കറ്റ് കൗണ്ടര്‍ ജീവനക്കാര്‍ക്കും  മാനേജ്‌മെന്റ് നിര്‍ദേശം നല്‍കി.

ഇതിന് വിപരീതമായി  വരുന്ന വാര്‍ത്തകളും അറിയിപ്പികളും വാസ്തവവിരുദ്ധമാണ്. നോട്ടുകള്‍ സ്വീകരിക്കരുത് എന്ന യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ല എന്നും നോട്ടുകള്‍ സ്വീകരിക്കാത്ത പരാതികള്‍ വന്നാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും എന്നും  മാനേജ്‌മെന്റ് വ്യക്തമാക്കി.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com