സാധാരണക്കാരുടെ ജീവന് വില കല്‍പ്പിക്കണം; വനം മന്ത്രിക്ക് എതിരെ എഐവൈഎഫ്

വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനംമന്ത്രി എകെ ശശീന്ദ്രന് എതിരെ വിമര്‍ശനവുമായി എഐവൈഎഫ്
എഐവൈഎഫ് സേവ് ഇന്ത്യ മാര്‍ച്ചില്‍ നിന്ന്‌
എഐവൈഎഫ് സേവ് ഇന്ത്യ മാര്‍ച്ചില്‍ നിന്ന്‌

സുല്‍ത്താന്‍ ബത്തേരി: വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനം മന്ത്രി എകെ ശശീന്ദ്രന് എതിരെ വിമര്‍ശനവുമായി എഐവൈഎഫ്. വനാതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കണം. സാധാരണക്കാരായ മനുഷ്യരുടെ ജീവന് മന്ത്രി വില കല്‍പ്പിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ പറഞ്ഞു. എഐവൈഎഫ് സേവ് ഇന്ത്യ മാര്‍ച്ചിന് സുല്‍ത്താന്‍ ബത്തേരിയില്‍ നല്‍കിയ സ്വീകരണത്തിലാണ് മന്ത്രിക്കെതിരെ വിമര്‍ശനം. 

വനാതിര്‍ത്തിയില്‍ ജീവിക്കുന്ന മനുഷ്യരുടെ സംരക്ഷണം ഉറപ്പാക്കാന്‍ വനംവകുപ്പ് ഗൗരമായി ഇടപെടണം. സാങ്കേതികത്വങ്ങളും നിയമ പ്രശ്‌നങ്ങളും പറഞ്ഞ് ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാതിരുന്നാല്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകും. കേന്ദ്ര, സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നിലവില്‍ വനംവകുപ്പിനുള്ള നിയമങ്ങള്‍ ഉപയോഗിച്ച് കര്‍ശന നടപടികളിലൂടെ വന്യജീവി ആക്രമണങ്ങളെ തടയാന്‍ സാധിക്കും. 

വൈല്‍ഡ് ലൈഫ് ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി അടിയന്തര നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നടപടി സ്വീകരിക്കാന്‍ അധികാരമുണ്ടെന്നിരിക്കെ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിനുള്ള നിര്‍ദേശത്തിനായി കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഈ വിഷയത്തില്‍ മന്ത്രി നടത്തിയ പ്രസ്താവന തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com