'ചലച്ചിത്ര നിര്‍മ്മാതാക്കള്‍' പരിചയപ്പെട്ടു; ഡ്രോണ്‍ ക്യാമറ വിദഗ്ധനായ യുവാവ് എംഡിഎംഎയുമായി പിടിയില്‍

കോളജ് വിദ്യാര്‍ഥികള്‍ക്കടക്കം ഇയാള്‍ രാസലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി നിരീക്ഷിച്ചു വരികയായിരുന്നു.
അറസ്റ്റിലായ പ്രതി അനീഷ്‌
അറസ്റ്റിലായ പ്രതി അനീഷ്‌

കോട്ടയം: എംഡിഎംഎയുമായി ഡ്രോണ്‍ ക്യാമറ വിദഗ്ധനായ യുവാവ് പിടിയില്‍. കോട്ടയം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡാണ് ഇടുക്കി സ്വദേശി അണക്കര കുന്നത്ത് മറ്റം അനീഷ് ആന്റണിയെ പിടികൂടിയത്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു. ഇയാളില്‍ നിന്ന് നാല് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. 

കോളജ് വിദ്യാര്‍ഥികള്‍ക്കടക്കം ഇയാള്‍ രാസലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആഴ്ചകളായി നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് വേഷം മാറി എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന പേരില്‍ പരിചയപ്പെടുകയും പിന്നീട് എംഡിഎംഎ ആവശ്യപ്പെട്ടപ്പോള്‍ കറുകച്ചാല്‍ നെടുങ്കുന്നത്തുവെച്ച് കൈമാറുകയും ചെയ്തപ്പോഴാണ് പിടിയിലായത്.

18-നും 23-നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകളായിരുന്നത്. കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേര്‍ എംഡിഎംഎ ആവശ്യപ്പെട്ട് ഇയാളുടെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നതിനാല്‍ വന്‍ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയുടെ പക്കല്‍ നിന്ന് എംഡിഎംഎ വാങ്ങുന്നവര്‍, വിതരണക്കാര്‍ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com