'ചെന്നിത്തല ഇവിടെ ഇരിക്കേണ്ട ആളല്ല, അദ്ദേഹം ഡല്‍ഹിവരെ പോകട്ടെ'

ഇതില്‍ എന്നെക്കുറിച്ചും എഴുതിവച്ചിട്ടുണ്ട്. അതില്‍ ഒന്നും എനിക്ക് പരിഭവമില്ല.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: എല്ലാം വസ്തുതയോടെ പറയുന്ന ആളാണ് രമേശ് ചെന്നിത്തലയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഡിവൈഎഫ്‌ഐയെ കണ്ടുപഠിക്കണമെന്ന് ചെന്നിത്തല പറഞ്ഞതിനോട് യോജിക്കുന്നതായും ജയരാജന്‍ പറഞ്ഞു. ചെന്നിത്തലയുടെ നിയമസഭാ പ്രസംഗങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നിത്തല ഇവിടെ ഇരിക്കേണ്ട ആളല്ലെന്നും ഡല്‍ഹിവരെ പോകട്ടെയെന്നും ജയരാജന്‍ പറഞ്ഞു. 'രമേശ് നിയമസഭയില്‍ നടത്തിയിട്ടുള്ള പ്രസംഗത്തില്‍ അതിനോടൊക്കെ വിയോജിച്ചും ചിലതിനോടൊക്കെ യോജിച്ചും ഞാനും ആ സമയത്ത് നിയമസഭയില്‍ ഉണ്ട്. ഇതില്‍ എന്നെക്കുറിച്ചും എഴുതിവച്ചിട്ടുണ്ട്. അതില്‍ ഒന്നും എനിക്ക് പരിഭവമില്ല. അതല്ല ഇതിന്റെ വിധി നിര്‍ണയിക്കേണ്ട ഘടകം. അദ്ദഹേത്തിന്റെ രാഷ്ട്രീയ നിരീക്ഷണം വച്ചുകൊണ്ട് ആദ്ദേഹത്തിന്റെ മുന്നണിയുടെ സവിശേഷതകള്‍ ഉയര്‍ത്തിക്കാണിക്കാന്‍ പ്രതിജ്ഞാബദ്ധമായ പ്രതിപക്ഷ എന്ന നേതാവ് എന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു' ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com