തോക്ക് ഇല്ലാതെ തിര മാത്രം കൈവശം വയ്ക്കുന്നത് ആയുധ നിയമപ്രകാരം കുറ്റകൃത്യമല്ല: ഹൈക്കോടതി

തോക്ക് ഇല്ലാതെ തിര മാത്രം കൈവശം വയ്ക്കുന്നത് ആയുധ നിയമപ്രകാരം കുറ്റകരമായി കാണാനാവില്ലെന്ന് ഹൈക്കോടതി
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: തോക്ക് ഇല്ലാതെ തിര മാത്രം കൈവശം വയ്ക്കുന്നത് ആയുധ നിയമപ്രകാരം കുറ്റകരമായി കാണാനാവില്ലെന്ന് ഹൈക്കോടതി. ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ മഹാരാഷ്ട്ര സ്വദേശിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

തോക്കില്ലാതെ തിര മാത്രം കണ്ടെത്തിയതിന് ആയുധ നിയമം 25-ാം വകുപ്പു പ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.  നിയമത്തില്‍ ആയുധം കൈവശം വയ്ക്കുകയെന്നാല്‍ ബോധപൂര്‍വം ആയുധം കൈവയ്ക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആയുധം കൈവശമുണ്ടെന്ന് ആള്‍ക്ക് അറിവുണ്ടാവണം. തോക്കില്ലാതെ തിര മാത്രം കൈവശം വച്ചയാള്‍ക്ക് അതിനെക്കുറിച്ച് അറിവില്ലായിരുന്നെന്ന വാദം അംഗീകരിക്കാവുന്നതാണെന്നു കോടതി പറഞ്ഞു.

മഹാരാഷ്ട്രയില്‍ ആയുധ ലൈസന്‍സ് ഉള്ള ബിസിനസ്സുകാരനാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. ബാഗ് സ്‌കാന്‍ ചെയ്തപ്പോള്‍ തിര കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇതിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തു. 

തിര എങ്ങനെ ബാഗില്‍ വന്നെന്ന് അറിയില്ലെന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചത്. തനിക്കു ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും മഹാരാഷ്ട്രയില്‍ തോക്കു കൈവശം വയ്ക്കാനുള്ള ലൈസ ന്‍സ് ഉണ്ടെന്നും ഇയാള്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com