അപകടത്തിന്റെ സിസിടിവി ദൃശ്യം
അപകടത്തിന്റെ സിസിടിവി ദൃശ്യം

ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ചു; കോട്ടയത്ത് മൂന്ന് യുവാക്കള്‍ മരിച്ചു

കുമാരനെല്ലൂര്‍ കൊച്ചാലും ചുവട്ടില്‍ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം.

കോട്ടയം: കുമരനെല്ലൂരില്‍ ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കുമരനെല്ലൂര്‍ കൊച്ചാലും ചുവട്ടില്‍ വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍ ഫാറൂഖ് എന്നിവരാണ് മരിച്ചത്. മൂവരും 20നും 24 വയസിന് ഇടയിലുള്ളവരാണ്. 

ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഒരു ബൈക്കിലായിരുന്നു മൂവരും യാത്ര ചെയ്തത്. ആരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ബൈക്ക് അമിത വേഗതയിലായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. 

അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൂവരുടെയും മൃതേദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com