വിഡി സതീശന്‍ വേദിയില്‍; രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന് കെ സുധാകരന്‍; നാക്കുപിഴ

വിഡി സതീശന്‍ വേദിയിലിരിക്കെയാണ്‌ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എഐ ക്യമറകള്‍ക്കെതിരെ നടത്തുന്ന സമരത്തെ പ്രകീര്‍ത്തിച്ച് കെ സുധാകരന്‍ സുധാകരന്‍ സംസാരിച്ചത്.
ചിത്രം: ഫെയ്‌സ്‌ബുക്ക്
ചിത്രം: ഫെയ്‌സ്‌ബുക്ക്

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിലെ പ്രസംഗത്തില്‍ കെ സുധാകരന് നാക്കുപിഴ. വിഡി സതീശന്‍ വേദിയിലിരിക്കെയാണ്‌ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എഐ ക്യമറകള്‍ക്കെതിരെ നടത്തുന്ന സമരത്തെ പ്രകീര്‍ത്തിച്ച് കെ സുധാകരന്‍ സുധാകരന്‍ സംസാരിച്ചത്. 

പിണറായിക്കെതിരെ ഇത്രയും വലിയ ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കന്‍മാര്‍ പത്രസമ്മേളനത്തില്‍ ആഞ്ഞടിച്ച് തെളിവുകള്‍ നിരത്തിപ്പറഞ്ഞിട്ടും  അന്വേഷിക്കാന്‍ നിശ്ചയിച്ചത് വകുപ്പ് സെക്രട്ടറിയെയാണ്. കേസ് തെളിയാക്കാനാണോ അന്വേഷണമെന്ന് സര്‍ക്കാര്‍ സ്വയം ആലോചിക്കണമെന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. വകുപ്പ് സെക്രട്ടറി അന്വേഷിച്ചാല്‍ വസ്തുത പുറത്തുവരുമോ?. എന്തുകൊണ്ട് ജ്യൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരാണിത്. നേരത്തെ പിണറായി വിജയന്‍ അഴിമതിക്കാരനായിരുന്നില്ല. മുഖ്യമന്ത്രിയായ ശേഷമാണ് അഴിമതിക്കാരനായത്. പിണറായി വിജയനെ പണത്തിനോടുള്ള ആര്‍ത്തി വഴിത്തെറ്റിച്ചിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ജൂണ്‍ അഞ്ചാം തീയതി എഐ കാമറകള്‍ക്ക് മുന്‍പില്‍ ഉപവാസസമരം സംഘടിപ്പിക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞു. വൈകുന്നേരം അഞ്ചുമണിക്ക് 726 ക്യാമറകളുടെ മുന്നില്‍ സത്യഗ്രഹം ഇരുന്ന് കാമറകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറച്ചു പിടിക്കുമെന്നും സുധാകരന്‍ പറഞ്ഞു. എഐ കാമറയ്‌ക്കെതിരായ നിയമപോരാട്ടം തുടരും. നല്ല വക്കീല്‍മാരുടെ പാനലുണ്ടാക്കിയാകും നിയമപോരാട്ടം നടത്തുക. 70 കോടിയ്ക്കുള്ളില്‍ നടക്കേണ്ട പദ്ധതിയാണ്ണ് 535 കോടി രൂപയ്ക്ക് കരാറുണ്ടാക്കിയത്. ഒരു ബന്ധവുമില്ലാത്ത കമ്പനിക്കാണ് കരാര്‍ നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com