കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം: മരത്തില്‍ കയറി ആദിവാസി യുവാവിന്റെ ആത്മഹത്യാഭീഷണി 

കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ ആത്മഹത്യാഭീഷണി
മരത്തിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിന്റെ ദൃശ്യം, സ്ക്രീൻഷോട്ട്
മരത്തിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിന്റെ ദൃശ്യം, സ്ക്രീൻഷോട്ട്

തൊടുപുഴ: കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ ആത്മഹത്യാഭീഷണി. കണ്ണംപടി മുല്ല പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജി(24) ആണ്  ഇടുക്കി കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മുന്‍പിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കാട്ടിറച്ചി കൈവശം വെച്ചു എന്ന കള്ളക്കേസില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് മരത്തിന്റെ മുകളില്‍ കയറിയത്.

കാട്ടിറച്ചി കൈവശം വെച്ചു എന്ന് ആരോപിച്ച് 2022ലാണ് സരുണ്‍ സജിക്കെതിരെ വനംവകുപ്പ് കേസെടുത്തത്. ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി വെച്ച് കള്ളക്കേസില്‍ കുടുക്കിയെന്ന് യുവാവ് പരാതിപ്പെട്ടു.  തുടര്‍ന്ന് നടത്തിയ സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായി നടന്ന അന്വേഷണത്തില്‍ അത് കള്ളക്കേസാണെന്ന് വനം വകുപ്പിലെ മേലുദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന്  സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അടക്കം 7 ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡു ചെയ്തു.

കഴിഞ്ഞ ദിവസം ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് വരെ മരത്തില്‍ നിന്ന് ഇറങ്ങില്ല എന്ന് സരുണ്‍ ഭീഷണി മുഴുക്കിയത്. കള്ളക്കേസുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത ഒരു കേസുണ്ട്. ഇതില്‍ തുടര്‍നടപടി ഉണ്ടായിട്ടില്ലെന്നും യുവാവ് ആരോപിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com