വിസിയായി പരിഗണിക്കാന്‍ മൂന്ന് പ്രഫസര്‍മാരുടെ പേര് നല്‍കണം; പുനര്‍നിയമനം അംഗീകരിക്കാതെ ഗവര്‍ണര്‍

എംജിയില്‍ സര്‍വകലാശാല നിയമപ്രകാരം പ്രായപരിധി 65 വയസ്സായതിനാല്‍ സാബു തോമസിന് ഒരു ടേം കൂടി അനുവദിക്കുന്നതില്‍ നിയമതടസ്സമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ

തിരുവനന്തപുരം:  ശനിയാഴ്ച കാലാവധി അവസാനിക്കുന്ന എംജി വിസി ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ വിസിക്ക് പുനര്‍നിയമനം നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ മറ്റൊരു പുനര്‍നിയമനം നടത്തുന്നതില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എംജിയില്‍ സര്‍വകലാശാല നിയമപ്രകാരം പ്രായപരിധി 65 വയസ്സായതിനാല്‍ സാബു തോമസിന് ഒരു ടേം കൂടി അനുവദിക്കുന്നതില്‍ നിയമതടസ്സമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. താല്‍ക്കാലിക വിസിയെ നിയമിക്കുന്നതിന്റെ ഭാഗമായി രാജ്ഭവന്‍ 3 സീനിയര്‍ പ്രഫസര്‍മാരുടെ പാനല്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 

സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പാനലില്‍ നിന്നാവും താല്‍ക്കാലിക വിസിയെ നിയമിക്കുക. കുസാറ്റിലും സര്‍ക്കാര്‍ നിര്‍ദേശിച്ച ആള്‍ക്കാണ് വിസിയുടെ ചുമതല നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com