കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം
രഞ്ജിത്ത്/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്
രഞ്ജിത്ത്/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം. വെള്ളിയാഴ്‌ച രാത്രി 10 മണിക്ക് കാഞ്ഞിരംകുളം-പൂവാർ ബസിലാണ് സംഭവം. പ്രതി കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സായ യുവതിക്ക് നേരെയായിരുന്നു രഞ്ജിത്തിന്റെ അതിക്രമം. 
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്ടറും ഇടപെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ബാലരാമപുരം പൊലീസിന് കൈമാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com