സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡില്‍ വോട്ടെടുപ്പ് ആരംഭിച്ചു

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 19 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 19 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. ബുധന്‍ രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. ഒമ്പത് ജില്ലയിലായി രണ്ട് കോര്‍പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസത്തിനകം നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. 16,009 പുരുഷന്മാരും 17,891 സ്ത്രീകളും ഉള്‍പ്പെടെ 33,900 വോട്ടര്‍മാരാണുള്ളത്. ആകെ  38 പോളിങ് ബൂത്ത്.

പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോ ചിത്രീകരിക്കും. വോട്ടെണ്ണല്‍ ഫലം www.lsgelection.kerala.gov.in ലെ TREND ല്‍ ലഭ്യമാകും. ഫലപ്രഖ്യാപനം മുതല്‍ 30 ദിവസത്തിനകം www.sec.kerala.gov.in ല്‍ സ്ഥാനാര്‍ഥികള്‍  ചെലവു കണക്ക് നല്‍കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com