അനധികൃത സ്വത്ത് സമ്പാദനം: മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും മൂന്ന് പെണ്‍മക്കള്‍ക്കും തടവുശിക്ഷ;രണ്ടരക്കോടി പിഴ

കണ്ടെത്തിയ സ്വത്തുകള്‍ ഭാര്യയുടെയും മൂന്നു പെണ്‍മക്കളുടെയും പേരിലായതിനാലാണ് അവര്‍ക്കും സമാനശിക്ഷ ലഭിച്ചത്.  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി: കോഴിക്കോട് കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണറായിരുന്ന പിആര്‍ വിജയനും (73) കുടുംബത്തിനും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ 2 വര്‍ഷം കഠിനതടവും 2.50 കോടി രൂപ പിഴയും സിബിഐ പ്രത്യേക കോടതി വിധിച്ചു. 78.90 ലക്ഷം രൂപയുടെ അധികസ്വത്ത് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗിച്ചു വിജയന്‍ ഇതില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണു സിബിഐയുടെ ആരോപണം. 

കണ്ടെത്തിയ സ്വത്തുകള്‍ ഭാര്യയുടെയും മൂന്നു പെണ്‍മക്കളുടെയും പേരിലായതിനാലാണ് അവര്‍ക്കും സമാനശിക്ഷ ലഭിച്ചത്.  വിജയന്റെ മരുമകന്‍ യുഎഇയില്‍നിന്നു ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും 50 ലക്ഷം രൂപ അയച്ചതിന്റെ രേഖകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിലെ തുടര്‍നടപടികളെ ഇപ്പോഴത്തെ വിധി ബാധിക്കില്ലെന്നു ജഡ്ജി കെകെ ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com