'തെറ്റ് ആരു ചെയ്താലും തെറ്റു തന്നെ'; വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടിയതില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

By സമകാലിക മലയാളം ഡെസ്ക്   |   Published: 21st November 2023 08:14 AM  |  

Last Updated: 21st November 2023 08:14 AM  |   A+A-   |  

kanjav

പിടിച്ചെടുത്ത കഞ്ചാവ്/ ടിവി ദൃശ്യം

 

പത്തനംതിട്ട: വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടിയതില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസ്. നഹാസിന്റെ സഹോദരന്‍ നസീബിന്റെ മുറിയില്‍ നിന്നാണ് രണ്ടു കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തത്.

'തെറ്റ് ആരു ചെയ്താലും തെറ്റു തന്നെയാണെന്ന്' നഹാസ് പറഞ്ഞു. 'സഹോദരന് കഞ്ചാവു കേസുമായി ബന്ധമുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും' നഹാസ് പത്തനംതിട്ട പറയുന്നു. 

നഹാസിന്റെ വലഞ്ചുഴി തൈക്കൂട്ടത്തിൽ വീട്ടിൽനിന്നും ഞായർ രാത്രി ഒമ്പതരയോടെയാണ് പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് രണ്ട് കിലോ 450 ഗ്രാം കഞ്ചാവ് പിടികൂടിയത്.

വീട്ടിൽ അലമാരയ്‌ക്കുള്ളിലും അലമാരുടെ അടിയിലുമായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നഹാസിന്റെ  സഹോദരൻ നസീബിനെതിരെ എക്സൈസ് കേസെടുത്തു. നസീബ് ഒളിവിലാണെന്ന് സംഘം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സാമ്പിള്‍ മാത്രമെന്ന് ഡിവൈഎഫ്‌ഐ; ഇന്ന് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ