ഏകാദശി നിറവിൽ കണ്ണനെ തൊഴാൻ പതിനായിരങ്ങൾ: നാളെ നട അടയ്‌ക്കും

നാൽപതിനായിരത്തിലേറെ ഭക്തർപ്രസാദ ഊട്ടിൽ പങ്കെടുത്തു
​ഗുരുവായൂർ ക്ഷേത്രം
​ഗുരുവായൂർ ക്ഷേത്രം

തൃശൂർ: ഏകാദശി നിറവിൽ കണ്ണനെ തൊഴുത് ദർശനപുണ്യം നേടി പതിനായിരങ്ങൾ. ദശമി ദിനമായ ഇന്നലെ നിർമ്മാല്യ ദർശനത്തോടെ തുറന്ന 
​ഗുരുവായൂർ ക്ഷേത്രനട നാളെ രാവിലെ എട്ടു മണിയോടെ അടയ്‌ക്കും. വിഐപി ദർശനത്തിന് ദേവസ്വവം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

രാവിലെ പഞ്ചവാദ്യം അകമ്പടിയോടെ കാഴ്ചശീവേലിക്ക് ശേഷം ശ്രീ ഗുരുവായൂരപ്പൻ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
തിമിലയിൽ പല്ലശ്ശന മുരളീ മാരാർ, മദ്ദളം - കലാമണ്ഡലം ഹരി നാരായണൻ, ഇടക്ക - കടവല്ലൂർ മോഹനൻ മാരാർ, കൊമ്പ്-മച്ചാട് ഉണ്ണി നായർ, താളം-ഗുരുവായൂർ ഷൺമുഖൻ എന്നിവർ പഞ്ചവാദ്യത്തിന് കൊഴുപ്പേകി.

ഇന്നു രാവിലെ ഒൻപതു മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് വൈകിട്ട് ആറു മണിയോടെയാണ് അവസാനിച്ചത്. ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടിൽ നാൽപതിനായിരത്തിലേറെ പേർ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com