24 വര്‍ഷത്തിന് ശേഷം മാര്‍ ഇവാനിയോസ് തിരിച്ചുപിടിച്ച് കെഎസ്‌യു; പെരിങ്ങമ്മല ഇഖ്ബാല്‍ കോളജില്‍ സംഘർഷം, പൊലീസ് ലാത്തിവീശി

24 വര്‍ഷത്തിന് ശേഷം മാര്‍ ഇവാനിയോസ് കോളജ് യൂണിയന്‍ പിടിച്ചെടുത്ത് കെഎസ്‌യു
പെരിങ്ങമ്മല ഇഖ്ബാല്‍ കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌‌യു സംഘര്‍ഷം/ ടെലിവിഷൻ സ്ക്രീൻഷോട്ട്
പെരിങ്ങമ്മല ഇഖ്ബാല്‍ കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌‌യു സംഘര്‍ഷം/ ടെലിവിഷൻ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: കേരള സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടിപ്പില്‍ കെഎസ്‌യുവിന് മികച്ച മുന്നേറ്റം. മാര്‍ ഇവാനിയോസ് കോളജ് യൂണിയന്‍ 24 വര്‍ഷത്തിന് ശേഷം എസ്എഫ്‌ഐയില്‍ നിന്ന് കെഎസ്‌യു പിടിച്ചെടുത്തു. 14 വർഷത്തിന് ശേഷം നെടുമങ്ങാട് ഗവ. കോളജ് യൂണിയനും കെഎസ്‌യു തിരിച്ചു പിടിച്ചു. 

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിമായി ബന്ധപ്പെട്ട് പെരിങ്ങമ്മല ഇഖ്ബാല്‍ കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌‌യു സംഘര്‍ഷത്തിൽ പൊലീസ് ലാത്തി വീശി. തെരഞ്ഞെടുപ്പില്‍ വിജയിച്ച കെഎസ്‌യു പ്രവർത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍  സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എസ്എഫ്‌ഐയ്‌ക്കായിരുന്നു യൂണിയൻ.

ഇത്തവണ അത് കെഎസ്‌യു തിരിച്ചു പിടിച്ചു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഇവാനിയോസിലും എസ്എഫ്‌ഐ-കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.  കേരള സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തോന്നക്കല്‍ എജെ കോളജിലും പാങ്ങോട് മന്നാനിയ കോളജിലേയും മുഴുവന്‍ സീറ്റിലും കെഎസ്‌യു വിജയിച്ചു. കേരള യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ നിലര്‍ത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com