ലോക്‌സഭ, നിയമസഭ മണ്ഡലങ്ങള്‍ക്ക് വരണാധികാരികളെ നിശ്ചയിച്ചു; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം

വരണാധികാരികളെ നിശ്ചയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി
തെരഞ്ഞെടുപ്പ് കമ്മിഷന്‍/ ഫയല്‍
തെരഞ്ഞെടുപ്പ് കമ്മിഷന്‍/ ഫയല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങള്‍ക്കും 140 നിയമസഭ മണ്ഡലങ്ങള്‍ക്കും വരണാധികാരികളെ നിശ്ചയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ലോക്‌സഭ മണ്ഡലങ്ങള്‍ക്ക് അതതു ജില്ലാ കലക്ടര്‍മാരാണ് വരണാധികാരി. 

വടകര, പൊന്നാനി, ആലത്തൂര്‍, ചാലക്കുടി, മാവേലിക്കര, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ വരണാധികാരികളായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമാരായ ഡെപ്യൂട്ടി കലക്ടര്‍മാരെയാണ് നിയമിച്ചിട്ടുള്ളത്. നിയമസഭ മണ്ഡലങ്ങളില്‍ മറ്റു ഡെപ്യൂട്ടി കലക്ടര്‍മാരും, മറ്റു ജില്ലാതല ഉദ്യോഗസ്ഥരുമാണ് വരണാധികാരികള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com