ഉഴിച്ചില്‍ കേന്ദ്രത്തിലെ പരിചയം, വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; കന്യാകുമാരി സ്വദേശി ബാവ അറസ്റ്റില്‍

രണ്ട് ഘട്ടങ്ങളിലായി രണ്ട് ലക്ഷം വീതം എട്ട് ലക്ഷം രൂപ ഇയാള്‍ക്ക് കൈമാറി.
ബാവാ കാസിം
ബാവാ കാസിം

കൊച്ചി: ഉഴിച്ചില്‍ കേന്ദ്രത്തില്‍ ചികിത്സക്ക് എത്തിയ യുവാക്കള്‍ക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കന്യാകുമാരി സ്വദേശി അറസ്റ്റില്‍. കന്യാകുമാരി വേദനഗര്‍ ഇരുളപ്പപുരം ബാവാ കാസിം (49) നെയാണ് റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയതത്. അങ്കമാലി സ്വദേശി ഫെമി, പാലിശേരി സ്വദേശി അഞ്ജു, കൊരട്ടി സ്വദേശി റോഷി ആന്‍ഡ്രോസ്, കോട്ടയം സ്വദേശി രതീഷ് കുമാര്‍ എന്നിവരില്‍ നിന്ന് രണ്ട് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. മലേഷ്യയിലേയ്ക്ക് തൊഴില്‍ വിസയാണ് വാഗ്ദാനം ചെയ്തത്. 

ചെങ്ങന്നൂരിലെ ഒരു ഉഴിച്ചില്‍ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് പോയ സമയത്താണ് ബാവാ കാസിം രതീഷ് കുമാറിനെ പരിചയപ്പെടുന്നത്. ഉയര്‍ന്ന ശമ്പളമുള്ള പാക്കിംഗ് ജോലി ശരിയാക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി രണ്ട് ലക്ഷം വീതം എട്ട് ലക്ഷം രൂപ ഇയാള്‍ക്ക് കൈമാറി. വിശ്വസിപ്പിക്കുന്നതിനായി മെഡിക്കല്‍ പരിശോധനക്കും കൊണ്ടുപോയി. പിന്നീട് വിസ പോലെ തോന്നിക്കുന്ന ഒരു പേപ്പര്‍ വാട്സ്ആപ്പ് വഴി യുവാക്കള്‍ക്ക് ബാവാ കാസിം അയച്ചു കൊടുത്തു. അപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.

പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബാവാ കാസിം പറഞ്ഞ പേരില്‍ ഒരു സ്ഥാപനം പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിയെ നാഗര്‍കോവില്‍ നിന്നുമാണ് പിടികൂടിയത്. ഇയാളുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com