​ഗുരുവായൂരിലെ ഗജമുത്തശ്ശി താര ചെരിഞ്ഞു

പുന്നത്തൂർകോട്ടയിലെ രേഖപ്രകാരം 70 വയസുണ്ടായിരുന്നു
ഗജമുത്തശ്ശി താര/ വിഡിയോ സ്ക്രീൻഷോട്ട്
ഗജമുത്തശ്ശി താര/ വിഡിയോ സ്ക്രീൻഷോട്ട്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ​ഗജമുത്തശ്ശി താര ചെരിഞ്ഞു. ഇന്ന് വൈകുന്നേരം നാല് മണിയോടെ ഗുരുവായൂർ പുന്നത്തൂർകോട്ടയിലായിരുന്നു അന്ത്യം. പുന്നത്തൂർകോട്ടയിലെ രേഖപ്രകാരം 97 വയസുണ്ടായിരുന്നു താരയ്‌ക്ക്. അഞ്ച് വർഷം മുൻപ് ഗജമുത്തശ്ശി പട്ടം നൽകി താരയെ ആദരിച്ചിരുന്നു. സർക്കസ് കലാകാരിയായിരുന്ന താരയെ കമല സർക്കസ് ഉടമ ദാമോദരനാണ് 1957 മേയ് ഒൻപതിന് നടയ്‌ക്കിരുത്തിയത്. അന്ന് നാല് വയസായിരുന്നു. 

ഗുരുവായൂർ ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങൾ നന്നായറിയുമായിരുന്ന താര മണ്ഡലകാലത്ത് നടക്കുന്ന സ്വർണകോലം എഴുന്നള്ളത്തിൽ തിടമ്പേറ്റി. പ്രശസ്‌തനായ ഗുരുവായൂർ കേശവനെ നടയ്‌ക്കിരുത്തിയ സമയത്ത് തന്നെയാണ് താരയും ആനക്കോട്ടയിലെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി വാർദ്ധക്യ കാല പ്രശ്‌നങ്ങൾ താരയെ അലട്ടിയിരുന്നു. അതിനാൽ പാപ്പാന്മാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു ആന.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com