എംഡിയുടെ വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം ഉപയോ​ഗിച്ച് 35 ലക്ഷം രൂപ തട്ടി; രണ്ടുപേർ കൂടി പിടിയിൽ 

സ്ഥാപനത്തിന്റെ എംഡിയുടെ വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം ദുരുപയോഗം ചെയ്ത് ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ 2 ബിഹാർ സ്വദേശികൾ കൂടി പൊലീസിന്റെ പിടിയിലായി
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

കോട്ടയം: സ്ഥാപനത്തിന്റെ എംഡിയുടെ വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം ദുരുപയോഗം ചെയ്ത് ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ 2 ബിഹാർ സ്വദേശികൾ കൂടി പൊലീസിന്റെ പിടിയിലായി. നിഹാൽകുമാർ (20), സഹിൽകുമാർ (19) എന്നിവരാണു പിടിയിലായത്. സംഭവത്തിൽ 5 യുപി സ്വദേശികളെ നേരത്തേ പിടികൂടിയിരുന്നു.

പാലായിലെ സ്ഥാപനത്തിന്റെ എംഡിയുടെ വാട്സാപ് പ്രൊഫൈൽ ചിത്രം ദുരുപയോഗം ചെയ്ത് ജനുവരി 31ന് ആയിരുന്നു തട്ടിപ്പ്. 
എംഡിയുടെ ചിത്രം ഉപയോ​ഗിച്ച് വ്യാജ വാട്സാപ് അക്കൗണ്ട് നിർമിച്ച് മാനേജരുടെ ഫോണിലേക്കു പണമാവശ്യപ്പെട്ട് സന്ദേശമയച്ചു. ബിസിനസ് ആവശ്യത്തിനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ പണം അയയ്ക്കണമെന്നായിരുന്നു സന്ദേശം. 

താൻ യോഗത്തിൽ ആയതിനാൽ തിരിച്ചുവിളിക്കരുതെന്നും നിർദേശിച്ചു. എംഡിയാണെന്ന് വിശ്വസിച്ച് സ്ഥാപനത്തിൽ നിന്ന് 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു. പിന്നീടാണു തട്ടിപ്പ് പുറത്തായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com