ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവിലൂടെ വീണു; ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st September 2023 08:28 PM |
Last Updated: 01st September 2023 08:28 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: ചടയമംഗലത്ത് ഫർണിച്ചർ കടയിൽ ലിഫ്‌റ്റ് സ്ഥാപിച്ച നിർമ്മിച്ച വിടവിലൂടെ താഴെ വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കടന്നൂർ സ്വദേശി രാജീവ് (46) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടുപകരണങ്ങൾ വാങ്ങാൻ ഭാര്യയ്‌ക്കും മകൾക്കുമൊപ്പമാണ് രാജീവ് കടയിൽ എത്തിയത്. ഭാര്യയും മകളും നോക്കിനിൽക്കെയാണ് രാജീവ് ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവിലൂടെ താഴെ വീണത്.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ രാജീവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയാണ് മരണം. രാജീവിന്റെ മരണത്തിൽ പ്രതിഷേധിച്ച് എഐവൈഎഫ് ഫർണിച്ചർ കടയിലേക്ക് മാർച്ച് നടത്തി. തുടർന്ന് കട അടച്ചുപൂട്ടി. ചടയമംഗലത്ത് പുതുതായി പ്രവർത്തനം തുടങ്ങിയ ഫർണിച്ചർ കടയിലാണ് അപകടമുണ്ടായത്.
ലിഫ്റ്റ് സ്ഥാപിക്കാൻ എടുത്ത വിടവ് അടയ്ക്കുകയോ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയോ ചെയ്‌തിരുന്നില്ല. കടയുടമകളുടെ അനാസ്ഥയാണ് രാജീവിന്റെ മരണത്തിന് കാരണമെന്ന് എഐവൈഎഫ് ആരോപിച്ചു. കടയുടമക്കെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
പത്തനംതിട്ട ജില്ലയിൽ നാളെ അവധി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ