ബലാത്സംഗം, തെളിവു നശിപ്പിക്കാനായി കൊല; ആലുവയിലെ അഞ്ചു വയസ്സുകാരിയുടെ കൊലപാതകത്തില്‍ 35-ാം ദിവസം കുറ്റപത്രം
By സമകാലിക മലയാളം ഡെസ്ക് | Published: 01st September 2023 11:04 AM |
Last Updated: 01st September 2023 11:51 AM | A+A A- |

അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയപ്രതി അസ്ഫാക്ക്
കൊച്ചി: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ ബിഹാര്‍ സ്വദേശി അസ്ഫാക് ആലത്തിനെതിരെ പോക്‌സോ ഉള്‍പ്പെടെ ഒമ്പതു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊലപാതകം നടന്ന് 35-ാം ദിവമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
വിശദമായ അന്വേഷണ റിപ്പോര്‍ട്ടും ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പടുത്തി 645 പേജുള്ള കുറ്റപത്രമാണ് എറണാകുളം പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചത്. ലൈംഗിക പീഡനത്തിന് ശേഷം തെളിവു നശിപ്പിക്കുക ലക്ഷ്യമിട്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരി അതിദാരുണമായി കൊല്ലപ്പെടുന്നത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആലുവ മാര്‍ക്കറ്റിലെ ചവറ്റുകൂനയില്‍ തള്ളുകയായിരുന്നു. കേസില്‍ അസ്ഫാക് ആലം മാത്രമാണ് പ്രതി. കൊലപാതകം, ബലാത്സംഗം, തെളിവു നശിപ്പിക്കല്‍, പോക്‌സോ വകുപ്പു പ്രകാരമുള്ള കുറ്റങ്ങള്‍ തുടങ്ങിയവ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
കേസില്‍ 99 സാക്ഷികളാണുള്ളത്. പ്രതിക്കെതിരെ 62 മെറ്റീരിയല്‍ എവിഡന്‍സും ശേഖരിച്ചിട്ടുണ്ട്. പ്രതി അസ്ഫാക് തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്. ഡിഎന്‍എ പരിശോധന അടക്കമുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ 90 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് റൂറല്‍ എസ്പി വിവേക് കുമാര്‍ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സീനിയര്‍ ഡോക്ടര്‍ ബലമായി മുഖത്തു ചുംബിച്ചു; പരാതിയുമായി വനിതാ ഡോക്ടര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ