പത്തനംതിട്ടയില്‍ രണ്ട് ഡാമുകള്‍ തുറന്നു; കക്കാട്ടാര്‍ കരകവിഞ്ഞു, വനമേഖലയില്‍ ശക്തമായ മഴ 

By സമകാലികമലയാളം ഡെസ്ക്   |   Published: 03rd September 2023 09:49 PM  |  

Last Updated: 03rd September 2023 09:49 PM  |   A+A-   |  

moozhiyar

മലവെള്ളപ്പാച്ചിലിന്റെ വീഡിയോ സ്‌ക്രീന്‍ഷോട്ട്, മൂഴിയാര്‍ ഡാം തുറന്നതിന്റെ ഫയല്‍ ചിത്രം

 

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കിഴക്കന്‍ വനമേഖലയില്‍ ശക്തമായ മഴ തുടരുന്നു. നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും മണിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകളുമാണ് ഉയര്‍ത്തിയത്. കക്കാട്ടാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്. ഗുരുനാഥന്‍ മണ്ണ് ഭാഗത്ത് കനത്ത മലവെള്ളപ്പാച്ചിലുണ്ടായി. 

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞദിവസവും ഉയര്‍ത്തിയിരുന്നു. ഒന്നാം തീയതി വൈകുന്നേരത്തോടെ ആരംഭിച്ച മഴ ഇന്നലെ ശമിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ വീണ്ടും ശക്തിയായി.

കക്കിയില്‍ ഒന്നാം തീയതി അതിതീവ്ര മഴ രേഖപ്പെടുത്തിയിരുന്നു. 225 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. അത്തിക്കയത്ത് 101 മില്ലി മീറ്ററും ആങ്ങമൂഴിയില്‍ 153 മില്ലി മീറ്ററും മൂഴിയാറില്‍ 143 മില്ലി മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ മാവേലിക്കരയില്‍ ഓട്ടോറിക്ഷ നദിയില്‍ വീണു; യുവതി മരിച്ചു, മകനെ കാണാതായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ