സൗജന്യ ഓണക്കിറ്റ് ഇന്നുകൂടി

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th September 2023 08:04 AM  |  

Last Updated: 04th September 2023 08:04 AM  |   A+A-   |  

onam kit

ഓണക്കിറ്റ്/ ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: അര്‍ഹതയുള്ള എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ നടപടിയുമായി ഭക്ഷ്യവകുപ്പ്. മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള ഓണക്കിറ്റ് തിങ്കളാഴ്ച കൂടി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. 

വെള്ളി, ശനി ദിവസങ്ങളിലെ 50,216 എണ്ണമുള്‍പ്പെടെ ആകെ 5,46,394 കിറ്റ് വിതരണം ചെയ്തു. ഓഗസ്റ്റ് 24 മുതല്‍ 28 വരെ 4,96,178 കിറ്റുകള്‍ നല്‍കിയിരുന്നു. ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി 16,223 കിറ്റുകള്‍ നല്‍കി. 

മഞ്ഞ കാര്‍ഡുകാര്‍ക്ക് 5.87 ലക്ഷം കിറ്റാണ് അനുവദിച്ചത്. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കായി 20000 കിറ്റും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് കാരണം കോട്ടയം ജില്ലയില്‍ രണ്ടുദിവസം മാത്രമാണ് കിറ്റ് വിതരണം നടത്താനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഒറ്റപ്പെട്ട ഇടങ്ങളില്‍ ലഘു മേഘവിസ്‌ഫോടന സാധ്യത; തെക്കന്‍-മധ്യ കേരളത്തില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ