'നവ്യ നായര്‍ സച്ചിന്‍ സാവന്തിന്റെ ഗേള്‍ഫ്രണ്ട്'; ഒന്നേ മുക്കാല്‍ ലക്ഷത്തിന്റെ സ്വര്‍ണക്കൊലുസ് സമ്മാനം നല്‍കി; ചാര്‍ജ് ഷീറ്റില്‍ ഇഡി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th September 2023 01:29 PM |
Last Updated: 06th September 2023 01:29 PM | A+A A- |

നവ്യ നായർ / ഫോട്ടോ: ഇൻസ്റ്റഗ്രാം
മുംബൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്ത് 1.75 ലക്ഷം രൂപയുടെ സ്വര്‍ണക്കൊലുസ് നവ്യ നായര്‍ക്ക് സമ്മാനമായി നല്‍കിയെന്ന് ഇഡി. നവ്യ നായര്‍ സച്ചിന്‍ സാവന്തിന്റെ 'ഗേള്‍ ഫ്രണ്ട്' ആണന്നും ഇഡി ചാര്‍ജ് ഷീറ്റില്‍ പറയുന്നു.
നവ്യ നായരെ കാണാനായി മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് സാവന്ത് സ്ഥിരമായി എത്തിയിരുന്നതായും ഒരുതവണ വിലകൂടിയ സ്വര്‍ണക്കൊലുസ് സമ്മാനമായി നല്‍കിയതായും ഡ്രൈവര്‍ മൊഴി നല്‍കിയതായി ഇഡി ചാര്‍ജ് ഷീറ്റില്‍ പറയുന്നു.
വരുമാനത്തിന് ആനുപാതികമല്ലാത്ത വിധം സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് സാവന്തിനെ ഇഡി അറസ്റ്റ് ചെയ്തത്. സാവന്തിന് 4.11 കോടിയുടെ അനധികൃത സ്വത്തുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ 2.5കോടി കുടുംബത്തിന്റെ പേരിലാണ്. ഡ്രൈവറുടെ പേരിലും ഇയാള്‍ ബിനാമി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
അനധികൃതമായി സമ്പാദിച്ച പണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കമ്പനികളില്‍ ഇന്‍വസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ശമ്പളം എന്ന രൂപേണയാണ് ഈ പണം കമ്പനികളില്‍ നിക്ഷേപിച്ചതെന്നും ഇഡി ചാര്‍ജ് ഷീറ്റില്‍ പറയുന്നു. അതേസമയം, ഇഡി ചാര്‍ജ് ഷീറ്റ് കെട്ടിച്ചമച്ചതാണെന്നും സാവന്തിന്റെ പേരിലുള്ള മുഴുവന്‍ സ്വത്തുക്കള്‍ക്കും കണക്കുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കേസ്; എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീംകോടതിയില്‍, അടിയന്തരമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ