പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു, നേരിയ ഇന്ധന ചോര്‍ച്ച
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th September 2023 07:32 AM |
Last Updated: 06th September 2023 07:32 AM | A+A A- |

പെരിന്തല്‍മണ്ണയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ നിലയില്‍, സ്‌ക്രീന്‍ഷോട്ട്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു. കൊച്ചിയില്‍ നിന്ന് പെട്രോളുമായി വന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവര്‍ക്കും സഹായിക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി വെള്ളക്കെട്ടിലേക്കാണ് മറിഞ്ഞത്. ഇപ്പോഴും നേരിയ തോതില്‍ ഇന്ധനം ചോരുന്നുണ്ട്. എന്നാല്‍ ഇന്ധനം ചോരുന്നത് വെള്ളക്കെട്ടിലേക്ക് ആയതിനാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ഫയര്‍ഫോഴ്്‌സ് അധികൃതര്‍ പറയുന്നത്.
തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിലേക്ക് ഇന്ധനം മാറ്റാനുള്ള പ്രവൃത്തിയാണ് നടന്നുവരുന്നത്. ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്തിയ ശേഷം പെട്രോള്‍ മാറ്റാനാണ് ഫയര്‍ഫോഴ്‌സിന്റെ തീരുമാനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
ന്യൂനമര്‍ദ്ദം; ശനിയാഴ്ച വരെ ശക്തമായ മഴ, അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ