സിപിഎം വനിതാ നേതാവിന്റെ മകനെ മര്‍ദിച്ചു; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, ആക്രമണം കത്തിക്കുത്ത് കേസിലെ പ്രതിയുടെ നേതൃത്വത്തില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 07th September 2023 03:11 PM |
Last Updated: 07th September 2023 03:11 PM | A+A A- |

ചിത്രം: ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം: സംസ്‌കൃത കോളജില്‍ സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ 3 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എം നസീം, സച്ചിന്‍, ജിത്തു എന്നിവരാണ് പിടിയിലായത്.
പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ് ബിന്ദുവിന്റെ മകനായ ആദര്‍ശിനെ കഴിഞ്ഞ മാസം 24ന് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് മര്‍ദിച്ചത്. രണ്ടു വര്‍ഷം മുന്‍പ് യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന കത്തിക്കുത്ത് കേസിലെ 12-ാം പ്രതി എം നസീമിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.
ചാക്കില്‍ കയറി ഓട്ട മത്സരത്തില്‍ ഒരു തവണ പങ്കെടുത്ത ആദര്‍ശിനെ വീണ്ടും പങ്കെടുക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിച്ചു. മത്സരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ പിടിച്ചുവലിച്ചു ക്ലാസ് മുറിയില്‍ കൊണ്ടുപോയി വളഞ്ഞിട്ടു മര്‍ദിച്ചു. തടികഷ്ണം കൊണ്ട് മുതുകിലും മുഖത്തും ഹെല്‍മെറ്റ് കൊണ്ട് തലയിലും അടിച്ചു. 5 വര്‍ഷം മുന്‍പ് പഠനം കഴിഞ്ഞ് ഇറങ്ങിയവരാണ് മര്‍ദനത്തിന് നേതൃത്വം നല്‍കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ ഭൂപരിധി നിയമം മറികടക്കാന്‍ ഗുരുതര ക്രമക്കേടുകള്‍ നടത്തി; പിവി അന്‍വറിന് എതിരെ ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ