ഒരു വീട്ടിലെ മൂന്നുപേര്‍ മരിച്ച നിലയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 07th September 2023 07:02 AM |
Last Updated: 07th September 2023 08:41 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: ഒരു വീട്ടിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളത്തെ കുറുമശ്ശേരിയിലാണ് സംഭവം. അമ്പാട്ടുപറമ്പിൽ ഗോപി ( 62), ഭാര്യ ഷീല ( 57), മകൻ ഷിബിൻ (35) എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.
അയൽവാസികളാണ് ദമ്പതികളെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാർ ചെങ്ങമനാട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായി; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ