മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ ഇടിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th September 2023 09:47 AM  |  

Last Updated: 09th September 2023 09:47 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. രാത്രി 8.30ഓടെ വര്‍ക്കല മരക്കട മുക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം.

അമിത വേഗതയില്‍ വന്ന കാര്‍, മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയുമായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച ചെറുന്നിയൂര്‍ തോപ്പില്‍ സ്വദേശിയായ യുവതിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇവരെ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മണനാക്ക് സ്വദേശി റഹിം ഷാ യാണ് വാഹനം ഓടിച്ചത്. കാറില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ടിക്കറ്റ് നൽകിയില്ല; ഓൺലൈനിൽ എടുക്കാൻ പറഞ്ഞ് തിരിച്ചയച്ചു, തീയേറ്റർ ഉടമ 25,000 രൂപ നഷ്ടപരിഹാരം നൽകണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ