'കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പില്ല, ഇതോടെ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു; യുഡിഎഫ് ലോകം കീഴടക്കിയെന്നു പ്രചാരണം'
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th September 2023 01:15 PM |
Last Updated: 09th September 2023 01:15 PM | A+A A- |

മന്ത്രി മുഹമ്മദ് റിയാസ് മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ അവസാന തെരഞ്ഞെടുപ്പാണ് എന്ന മട്ടില്‍ വലിയ സംഭവമാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തില്‍ ഇനി തെരഞ്ഞെടുപ്പില്ല, ഇതോടെ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. ലോകം കീഴടക്കിയ പോലെയാണ് വാര്‍ത്തയാക്കുന്നത്. അതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും റിയാസ് പറഞ്ഞു.
എല്‍ഡിഎഫ് ആകെ ദുര്‍ബലപ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നും വരുത്തണം. ഇതൊക്കെ ബോധപൂര്‍വമായ പ്രചാരണമാണ്. എല്ലാം കീഴടക്കിക്കഴിഞ്ഞു എന്നാണ് കരുതുന്നത്. ഒരു കണക്കിന് അതു നല്ലതാണ്. യുഡിഎഫില്‍ വലിയ നിലയില്‍ അഹങ്കാരവും അധികാരം പങ്കിടുന്ന ചര്‍ച്ചയൊക്കെ സജീവമാവും- റിയാസ് പറഞ്ഞു.
ജനവിധി മാനിക്കുന്നതായി പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് റിയാസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ