ഉറങ്ങിക്കിടന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍ 

By സമകാലികമലയാളം ഡെസ്ക്   |   Published: 11th September 2023 09:44 PM  |  

Last Updated: 11th September 2023 09:44 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

 

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ 32 കാരന്‍ അറസ്റ്റില്‍. അടൂര്‍ ആനന്ദപ്പള്ളി സ്വദേശി ആര്‍ രഞ്ജിത്തിനെയാണ്(32) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. തിരുവനന്തപുരം മണക്കാട് മേടമുക്കിലായിരുന്നു ഇയാളുടെ താമസം.

ഈ വര്‍ഷം ജൂണ്‍ 9 നും 11 നും രാത്രിയിലാണ് കുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയത് എന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടി വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ നിന്ന് അറിയിച്ചതു പ്രകാരം അടൂര്‍ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പിന്നാലെ പോക്‌സോ വകുപ്പടക്കം ചുമത്തി കേസെടുക്കുകയായിരുന്നു.

തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇന്നലെ പ്രതിയെ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്‌തെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടൂര്‍ സി ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു, യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; 22കാരന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ