ചളിയില്‍ പൂണ്ടനിലയില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം; അമ്മ കസ്റ്റഡിയില്‍

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2023 05:21 PM  |  

Last Updated: 12th September 2023 05:21 PM  |   A+A-   |  

infant

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: കാസര്‍കോട് ഉപ്പളയില്‍ പച്ചിലംപാറയില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സുമംഗലി - സത്യനാരായണ ദമ്പതികളുടെ രകുഞ്ഞാണ് കൊല്ലപ്പെട്ടത്. വയലിലെ ചെളിയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 2.30 മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. 

കുട്ടിയുടെ മാതാപിതാക്കളായ സുമംഗലയും സത്യനാരായണനും തമ്മില്‍ കുടുംബപ്രശ്നമുള്ളതായി പ്രദേശവാസികള്‍ പറയുന്നു. അമ്മയെയും കുഞ്ഞിനേയും  കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ യുവതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ ചെളിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
 
മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്യുകയാണ്. യുവതിക്ക് എന്തെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണം';സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍; കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ