പുതുപ്പള്ളിയിലെ ആവേശം നിലനിര്‍ത്തണം; അലയടിച്ചത് ഭരണവിരുദ്ധവികാരം; കെപിസിസി നേതൃയോഗം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2023 04:58 PM  |  

Last Updated: 12th September 2023 04:58 PM  |   A+A-   |  

kpcc-indira-bhavan

ഇന്ദിരാഭാവന്‍/ഫയല്‍

 

തിരുവനന്തപുരം: പുതുപ്പള്ളി വിജയത്തിന്റെ ആവശേം നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിണമെന്ന് കെപിസിസി നേതൃയോഗത്തില്‍ തീരുമാനം. മണ്ഡലം പുനഃസംഘടന ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ ഡിസിസികള്‍ക്ക്‌
അന്ത്യശാസനം നല്‍കി. ഇരുപതിനകം പട്ടിക നല്‍കിയില്ലെങ്കില്‍ പുനഃസംഘടന കെപിസിസി പൂര്‍ത്തിയാക്കാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം അലയടിച്ചുവെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യം നിലനിര്‍ത്തി മുന്നോട്ടുപോയാല്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കാനാകുമെന്ന് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഐക്യം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് കാരണമായെന്നും യോഗം വിലയിരുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണം';സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍; കോഴിക്കോട് നിപ കണ്‍ട്രോള്‍ റൂം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ