ചെറുതോണി ഡാം സുരക്ഷാ വീഴ്‌ച; ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th September 2023 07:41 PM |
Last Updated: 14th September 2023 07:41 PM | A+A A- |

ഇടുക്കി ഡാം, ഫയല്‍
തൊടുപുഴ: ഇടുക്കി ചെറുതോണി ഡാമിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഡാമില്‍ അതിക്രമിച്ചു കയറിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെയാണ് നടപടി.
ജൂലൈ 22നായിരുന്നു സംഭവം. ഡാമില്‍ കയറിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റിന് ചുവട്ടില്‍ താഴിട്ട് പൂട്ടി. ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ ദ്രാവകം ഒഴിച്ചു.സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് കടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കെഎസ്ഇബിയുടെ പരാതിയില്‍ ഇടുക്കി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം സംഭവത്തില്‍ റോപ്പിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഡപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ പിഎന്‍ ബിജു പരിശോധിച്ച ശേഷം വ്യക്തമാക്കിയിരുന്നു. വിദേശത്തുള്ള യുവാവിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ