കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് ആശ്വാസം; നികുതി ഇളവിന് അര്‍ഹത, സുപ്രീംകോടതി വിധി 

By സമകാലിക മലയാളം ഡെസ്ക്       |   Published: 14th September 2023 04:20 PM  |  

Last Updated: 14th September 2023 04:20 PM  |   A+A-   |  

Supreme Court

സുപ്രീംകോടതി /ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് ആശ്വാസ വിധിയുമായി സുപ്രീം കോടതി. 2008 മുതലുള്ള നികുതി അടയ്ക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ വിധി.  ഈ ബാങ്കുകള്‍ക്ക് നികുതിയിളവിന് അഹര്‍തയുണ്ടെന്നും വിധിയില്‍ പറയുന്നു.

2006ലെ ഫിനാന്‍സ് ആക്ട് പ്രകാരം സഹകരണ ബാങ്കുകള്‍ക്ക് നികുതിയിളവിന് അര്‍ഹതയുണ്ടായിരുന്നില്ല. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്നും അതിനാല്‍ നികുതിയിളവിന് അര്‍ഹതയുണ്ടെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു. 

നികുതി ഇളവ് ആവശ്യപ്പെട്ട് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിലെ 74 ബാങ്കുകള്‍ക്കാണ് സുപ്രീംകോടതി വിധി ആശ്വാസമാകുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇനി വിവിധ സേവനങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് മാത്രം മതി; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യം, വിശദാംശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ