വീട്ടില്‍ എസി ഉണ്ടോ?; ഇക്കാര്യം ശ്രദ്ധിച്ചാല്‍ വൈദ്യുതി ബില്‍ ലാഭിക്കാം

By സമകാലികമലയാളം ഡെസ്ക്   |   Published: 15th September 2023 05:23 PM  |  

Last Updated: 15th September 2023 05:23 PM  |   A+A-   |  

air conditioner

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കാലവര്‍ഷത്തില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വൈദ്യുതി പ്രതിസന്ധി നേരിടുകയാണ് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി ഒരുപരിധി വരെ ഒഴിവാക്കാന്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാനാണ് ഉപഭോക്താക്കളോട് കെഎസ്ഇബി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഫാന്‍ കാര്യക്ഷമമായി ഉപയോഗിച്ചാല്‍ വൈദ്യുതി എങ്ങനെ ലാഭിക്കാം എന്ന മാര്‍ഗനിര്‍ദേശം കെഎസ്ഇബി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ എസിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ റീല്‍ പങ്കുവെച്ചിരിക്കുകയാണ് കെഎസ്ഇബി. എയര്‍ കണ്ടീഷന്‍ ഉപയോഗിക്കുമ്പോള്‍ ഒന്നു ശ്രദ്ധിച്ചാല്‍ തന്നെ വൈദ്യുതി ബില്ലില്‍ ലാഭം നേടാം എന്നാണ് റീലില്‍ പറയുന്നത്. 

അതിനായി എസിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസിലോ അതിന് മുകളിലോ നിലനിര്‍ത്തുക. താപനില ഓരോ ഡിഗ്രി ഉയര്‍ത്തുമ്പോഴും അഞ്ചുശതമാനം വരെ വൈദ്യുതി ലാഭിക്കാനാകുമെന്ന് റീലില്‍ കെഎസ്ഇബി അവകാശപ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ