കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ;  ആക്ടീവ് കേസുകള്‍ നാലായി

By സമകാലിക മലയാളം ഡെസ്ക്   |   Published: 15th September 2023 08:38 AM  |  

Last Updated: 15th September 2023 08:47 AM  |   A+A-   |  

nipah

ഫയല്‍ ചിത്രം


 

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 39 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകള്‍ നാലായി ഉയര്‍ന്നു. 

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം ആരോഗ്യമന്ത്രിയുടെ ഓഫീസാണ് പുറത്തു വിട്ടത്. നിപ പോസിറ്റീവ് ആയ വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗബാധയുണ്ടായിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. 30 സാമ്പിളുകള്‍ വിശദ പരിശോധനയ്ക്ക് അയച്ചിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

നിപ: 11 പേരുടെ പരിശോധന ഫലം നെ​ഗറ്റീവ്, മന്ത്രിമാരുടെ ഉന്നതതല യോ​ഗം ഇന്ന്, കേന്ദ്ര സംഘം രോഗ ബാധിത പ്രദേശങ്ങള്‍ സന്ദ‍ര്‍ശിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ