കൈക്കൂലി പണവുമായി മോട്ടോർവാഹന ഇൻസ്‌പെക്ടർ അറസ്റ്റിൽ; പിടിച്ചെടുത്തത് 39,200 രൂപ
By സമകാലിക മലയാളം ഡെസ്ക് | Published: 16th September 2023 06:57 PM |
Last Updated: 16th September 2023 07:35 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി പണവുമായി പിടിയിൽ. മലപ്പുറം തിരൂരങ്ങാടി മോട്ടോർവാഹന ഇൻസ്‌പെക്ടർ സുൾഫിക്കറിനെ ആണ് വിജിലൻസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 39,200 രൂപ പിടിച്ചെടുത്തു.
ഏജന്‍റുമാർ ഇയാൾക്ക് പണം കൈമാറുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം വിജിലൻസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കാറിൽ നിന്ന് പണം കണ്ടെത്തിയത്. ക്യാഷ് ഡിക്ലറേഷനിൽ 100 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
നിപ; കാലിക്കറ്റ് സര്‍വകലാശാല 23വരെയുള്ള പരീക്ഷകള്‍ മാറ്റി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ