'കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ല, ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത്; മാധ്യമങ്ങളെ കാണാൻ വൈകിയതിൽ എന്താ പ്രശ്നം?'

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th September 2023 07:16 PM  |  

Last Updated: 19th September 2023 07:16 PM  |   A+A-   |  

pinarayi

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം/ വീഡിയോ സ്ക്രീൻ ഷോട്ട്

 

തിരുവനന്തപുരം: സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഒരു ബാങ്കിൽ ക്രമക്കേട് നടന്നാൽ ആ ബാങ്കിൽ നടപടി സ്വീകരിക്കാം. സുതാര്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ലക്ഷ്യം വയ്ക്കരുത്. സഹകാരികൾ ഒന്നിച്ച് ഇതിനെ ചോ​ദ്യം ചെയ്യണം. ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത് അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ ഏഴ് മാസം വാർത്താ സമ്മേളനം നടത്താതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു. മാധ്യമങ്ങളെ കാണേണ്ട എന്ന നിലപാടാണെങ്കിൽ ഇന്ന് വാർത്താ സമ്മേളനത്തിനു വരുമോയെന്നു അദ്ദേഹം മാധ്യമ പ്രവർത്തകരോടു ചോദിച്ചു. 

വാർത്താ സമ്മേളനത്തിൽ ​ഗ്യാപ് വന്നത് ​ഗ്യാപ് വന്നതു കൊണ്ടു തന്നെയാണ്. അതിലെന്താ വേറെ പ്രശ്നം വന്നിരിക്കുന്നതെന്നു അദ്ദേഹം ചോദിച്ചു. ആവശ്യമുള്ളപ്പോൾ മാധ്യമങ്ങളെ കാണാറുണ്ടല്ലോ. അതിനിയും കാണും. അതിനു വേറെ പ്രശ്നം ഒന്നുമില്ല. 

ശബ്ദനത്തിനു ചില പ്രശ്നങ്ങൾ വന്നതും വാർത്താ സമ്മേളനത്തിനു പ്രശ്നമായി. നിങ്ങൾ മാധ്യമങ്ങൾക്ക് നിങ്ങളെ കാണുന്നത് മാത്രമാണ് പ്രശ്നം. തനിക്ക് മാധ്യമങ്ങളെ കാണുന്നതിൽ പ്രശ്നമില്ല. വാർത്താ സമ്മേളനം നടത്താതിൽ ഒരു അസ്വഭാവികതയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഏഴ് മാസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയത്. ഫെബ്രുവരിയിലാണ് അവസാനമായി അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല; രണ്ടാം തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല: മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ